covas header image

കോളറക്കാലത്തെ പ്രണയം

മാർക്വിസ് ,ഗബ്രിയേൽ ഗാർഷ്യ (Marquez,Gabriel Garcia)

കോളറക്കാലത്തെ പ്രണയം - Kottayam DC Books 2020 - 414p.

റെൻതീനോ അരീസയും ഫെർമീനാ ദാസയും ഉത്സാഹഭരിതരും ശുഭാപ്തിവിശ്വാസവുമുള്ള ചെറുപ്പക്കാരാണ്. സമാനചിന്താഗതികൾ പേറുന്ന അവർ പ്രണയത്തിലാകുന്നു. വിധി അവർക്ക് വിരഹമായിരുന്നു ഒരുക്കിയത്. കാതങ്ങൾ അകലെ നിന്നുകൊണ്ട് പ്രണയലേഖനങ്ങളിലൂടെയും ടെലിഗ്രാമുകളിലൂടെയും തങ്ങളുടെ പ്രണയത്തെ കെടാതെ സൂക്ഷിക്കാൻ അവർ ശ്രമിച്ചു. ഒടുവിൽ തങ്ങളുടെ പ്രണയം കേവലമൊരു സ്വപ്‌നമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർമീനാ പിൻമാറി. കോളറയെ ഉന്മൂലനം ചെയ്യാൻ അക്ഷീണം പ്രയത്‌നിക്കുന്ന ഡോ. ഉർബീനോയെ ഫെർമീനാ വിവാഹം കഴിക്കുന്നു. തന്റെ പ്രണയത്തിനായി കാത്തിരിക്കാനായിരുന്നു ഫ്ലോറെൻതീനോ തീരുമാനിച്ചത്. ജീവിതത്തിലെ ചില നിർണ്ണായകമായ തിരിമറിയലുകൾ അവരെ വീണ്ടും കൂട്ടിമുട്ടിക്കുന്നു. കോളറയെന്ന മഹാമാരി വിതച്ച കെടുതികൾ ഒരുക്കുന്ന പശ്ചാത്തലത്തിൽ ഇരുവരുടെയും ജീവിതത്തിലെ ശരി തെറ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിക്കുകയായി. ആഖ്യാനത്തിന്റെ ചാരുതയാൽ വായനക്കാരെ മായികലോകത്തേക്കുയർത്തിയ വിശ്വസാഹിത്യകാരന്റെ രചന. വിവർത്തനം: വി.കെ. ഉണ്ണികൃഷ്ണൻ

9788171307371


Spanish Novel

863.62 / MAR/CH
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.