covas header image

ഖസാക്കിന്റെ ഇതിഹാസം

By: വിജയൻ ഒ വി (Vijayan,O.V)Material type: TextTextPublication details: Kottayam DC Books 2020Description: 168pISBN: 9788171301263Uniform titles: Khasakkinte Ithihasam Subject(s): Malayalam NovelDDC classification: 894.812 3 Online resources: Click here to access online Summary: പാലക്കാടൻ ചുരത്തിന്റെ അടിവാരത്തെങ്ങോ ഉള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടൻ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത റാവുത്തന്മാരുടെയും തീയന്മാരുടെയും ഗ്രാമമാണ്. ചെതലിമലയുടെ മിനാരങ്ങളിൽ കണ്ണുംനട്ട് കിടക്കുന്ന, ഷേയ്ക്കിന്റെ കല്ലറയിലും, രാജാവിന്റെ പള്ളിയിലും, അറബിക്കുളത്തിലും, പോതി കുടിപാർക്കുന്ന പുളിങ്കൊമ്പത്തുമൊക്കെ ചരിത്രങ്ങളും മിത്തുകളുമൊളിപ്പിച്ച, പ്രാചീനമായ ആ ഗ്രാമത്തിലേയ്ക്ക് സർക്കാറിന്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാനെത്തുന്ന രവിയിൽ നിന്ന് കഥയാരംഭിക്കുന്നു. കഥയാരംഭിക്കുന്നു എന്ന് പറയാമെങ്കിലും ഇത് രേഖീയമായ ഒരു കഥയല്ല.കുറേ ഉപകഥകളിലൂടെ, കുറേ മനുഷ്യരുടെ ജീവിതങ്ങളിലൂടെ, ഒരു ഗ്രാമത്തിന്റെ കഥ ചുരുളഴിയുകയാണ് ഈ നോവലിൽ. അതിനൊപ്പം രവിയുടെ നിഗൂഢമായ ജീവിത വഴിത്താരകളും ചിന്താസരിണികളും വെളിവാകുന്നു.
Tags from this library: No tags from this library for this title. Log in to add tags.

പാലക്കാടൻ ചുരത്തിന്റെ അടിവാരത്തെങ്ങോ ഉള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടൻ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത റാവുത്തന്മാരുടെയും തീയന്മാരുടെയും ഗ്രാമമാണ്. ചെതലിമലയുടെ മിനാരങ്ങളിൽ കണ്ണുംനട്ട് കിടക്കുന്ന, ഷേയ്ക്കിന്റെ കല്ലറയിലും, രാജാവിന്റെ പള്ളിയിലും, അറബിക്കുളത്തിലും, പോതി കുടിപാർക്കുന്ന പുളിങ്കൊമ്പത്തുമൊക്കെ ചരിത്രങ്ങളും മിത്തുകളുമൊളിപ്പിച്ച, പ്രാചീനമായ ആ ഗ്രാമത്തിലേയ്ക്ക് സർക്കാറിന്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാനെത്തുന്ന രവിയിൽ നിന്ന് കഥയാരംഭിക്കുന്നു. കഥയാരംഭിക്കുന്നു എന്ന് പറയാമെങ്കിലും ഇത് രേഖീയമായ ഒരു കഥയല്ല.കുറേ ഉപകഥകളിലൂടെ, കുറേ മനുഷ്യരുടെ ജീവിതങ്ങളിലൂടെ, ഒരു ഗ്രാമത്തിന്റെ കഥ ചുരുളഴിയുകയാണ് ഈ നോവലിൽ. അതിനൊപ്പം രവിയുടെ നിഗൂഢമായ ജീവിത വഴിത്താരകളും ചിന്താസരിണികളും വെളിവാകുന്നു.

There are no comments on this title.

to post a comment.
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.