covas header image

നീര്‍മാതളം പൂത്ത കാലം

മാധവിക്കുട്ടി (Madhavikutty)

നീര്‍മാതളം പൂത്ത കാലം - Kottayam DC Books 2019 - 263p.

മാധവിക്കുട്ടിയുടെ ഓർമകുറിപ്പുകളാണ് നീർമാതളം പൂത്ത കാലം. ഒരു വ്യക്തിയുടെ ബാല്യകാല ഓർമ്മകൾ എന്നതിന് അപ്പുറം ഒരു കലഘട്ടത്തിൻ്റെ ജീവിതരീതികളും, ആശയങ്ങളും, വിശ്വാസങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്ന, ബാല്യകാലത്തിലേക്കും പഴമയിലേക്കും നമ്മെ കൂട്ടി കൊണ്ടുപോകുന്ന ഒരു അപൂർവ സാഹിത്യ സമാഹാരം ആണ് നീർമാതളം പൂത്ത കാലം. മനസ്സിനെയും ഭാവനയേയും ഉണർത്തുന്ന ഈ പുസ്തകം 1930 കാലങ്ങളിലേക്ക് നമ്മെ കൊണ്ട് പോകുന്നു.

നാലപ്പാട്ട് തറവാട്ടിലെയും കൽക്കട്ടയിലെയും തൻ്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും, സംഭാഷണങ്ങളും പങ്ക് വെച്ചിരിക്കുന്നു എന്ന കാരണം കൊണ്ട് രണ്ട് സംസ്കാരങ്ങളും, ജീവിത ശൈലികളെയും ഈ പുസ്തകം വരച്ചു കാട്ടുന്നു.

മാത്രമല്ല, സ്ത്രീ, ജാതി, മതം, വിശ്വാസങ്ങൾ തുടങ്ങിയവയും ആയി ബന്ധപ്പെട്ട ഒരു കാലത്ത് നിലനിന്നിരുന്ന എല്ലാ വ്യവസ്ഥകളെകുറിച്ചും മാധവിക്കുട്ടിഅമ്മ സംസാരിച്ചിരുന്നു. അതിനാൽ തന്നെ ആസ്വാദനം മാത്രം അല്ല നീർമാതളം പൂത്ത കാലം എന്ന കൃതി ലക്ഷ്യം വെയ്ക്കുന്നത്.

8171302440


Malayalam-Biography

920 / MAD/NE
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.