covas header image

മനുഷ്യന് ഒരു ആമുഖം

സുഭാഷ്‌ ചന്ദ്രൻ (Subash Chandran)

മനുഷ്യന് ഒരു ആമുഖം - Kottayam DC Books 2021 - 407p.

അര്‍ഥരഹിതമായ കാമനകള്‍ക്കു വേണ്ടി ജീവിതമെന്ന വ്യര്‍ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീര്‍ത്തും സാധാരണമായി ഒടുങ്ങുന്ന ആധുനികമലയാളിജീവിതത്തെ ധര്‍മാര്‍ഥകാമമോക്ഷങ്ങളാകുന്ന പുരുഷാര്‍ഥദര്‍ശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ.

തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖം വികസിക്കുന്നത്. ജിതേന്ദ്രന്‍, അയാളുടെ അമ്മാവന്‍ ഗോവിന്ദന്‍ , ഗോവിന്ദന്റെ അച്ഛന്‍ നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ ആ ആഖ്യാനം കടന്നുപോകുന്നു. ജിതേന്ദ്രനു മുമ്പുള്ള തലമുറയില്‍ തുടങ്ങി അയാളുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചരിത്രം അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി മാറി. ചെത്തി മിനുക്കിയ വാക്കുകളും ശക്തമായ കഥാപാത്രങ്ങളും നൂതനമായ അവതരണ രീതിയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് നോവല്‍ രചന.

9788126428397


Malayalam Novel

894.812 3 / SUB/MA
COVAS (Pookode), KVASU © 2018.
All rights reserved.
Powered by Koha.
Hosted by L2C2 Technologies.